കോട്ടയം : കമ്പനിയെ കബളിപ്പിച്ച് ഒരു ലക്ഷത്തി മുപ്പത്തോരായിരം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പെരുന്ന മൈത്രിനഗർ ഭാഗത്ത് ഇലഞ്ഞിമുറ്റം വീട്ടിൽ വിശാഖ് രാധാകൃഷ്ണൻ (38) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന കമ്പനിയില്‍ കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ 27 ഓളം വ്യാപാരസ്ഥാപനങ്ങളിൽ നിന്നും കമ്പനിയുടെ പ്രോഡക്റ്റ് നൽകിയതിനു ശേഷം അവിടെ നിന്നും പണം കൈപ്പറ്റി ഇത് കമ്പനിയിൽ അടയ്ക്കാതെ കബളിപ്പിക്കുകയും തുടര്‍ന്ന് ഒളിവില്‍ പോവുകയുമായിരുന്നു.
പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തൃശ്ശൂരിൽ നിന്നും പിടികൂടുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജു പി.എസ്, എസ്.ഐ സജി എം.പി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി