ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം. മാണി. സി. കാപ്പൻ എം. എൽ. എ

കോട്ടയം :എലിക്കുളം:മഞ്ചക്കുഴി – തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജംഗഷനിൽ അമോണിയ കയറ്റി വന്ന ടാങ്കർ ലോറി അപകടത്തിൽ പ്പെട്ട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടിലേക്ക് മറിഞ്ഞ ലോറിയിൽ അമോണിയ വൻ തോതിൽ തോട്ടിലേക്ക് ഒഴുകിയിട്ടുണ്ട്. ഇത് മീനച്ചിലാറ്റിലേക്കാണ് എത്തിച്ചേരുന്നത്.തോട്ടിൽ കുളിക്കുവാനോ മറ്റാവശ്യങ്ങൾക്കോതോട്ടിലെ വെള്ളം ഉപയോഗിക്കരുത്. എം. എൽ എ. പറഞ്ഞു.

പരിസര പ്രദേശങ്ങളിലുള്ള കിണറുകൾ അടിയന്തിരമായി ശുദ്ധീകരിയ്ക്കുവാനുള്ള നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാവണമെന്നും എം. എൽ. എ. ആ വശ്യപ്പെട്ടു.ഇക്കാര്യത്തിൽ ആർ. ഡി. ഒ ഉൾപ്പെടെയുള്ള വരുമായി ബന്ധപ്പെട്ടിട്ടുണ്ട് അദ്ദേഹം പറഞ്ഞു. എലിക്കുളം ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടും, തങ്കച്ചൻ മുളംകുന്നംഎന്നിവരും എം എൽ എ യൊടൊപ്പമുണ്ടായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →