ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം, ആനയുടെ ചവിട്ടേറ്റ് മരണമെന്ന് സംശയം

കണ്ണൂര്‍:കഴിഞ്ഞ ദിവസം കണ്ണൂർ ഉളിക്കലിലിറങ്ങിയ കാട്ടുകൊമ്പൻ ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഉളിക്കൽ ടൗണിനെ ഭീതിയിലാഴ്ത്തി കാറ്റുകൊമ്പൻ നാട്ടിലേക്കിറങ്ങിയത്. 10 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കാട്ടാനയെ ഒടുവിൽ കാലാങ്കി വനമേഖലയിലെത്തിച്ചതും കാടുകയറ്റിയതും. ഇതിനിടെ കാട്ടാന നാട്ടിലാകെ ഓടി പരിഭ്രാന്തി പരത്തിയിരുന്നു. ആനയിറങ്ങിയതിനാല്‍ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിരണ്ടോടുമോ എന്ന ആശങ്കയില്‍ ആനയെ കശുമാവിന്‍ തോട്ടത്തിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരുന്നു.

പരിക്കേറ്റിരുന്നു. ആനയെ ഓടിക്കാന്‍ മൂന്ന് റൗണ്ട് പടക്കം പൊട്ടിക്കുകയും ചെയ്തു. കാട്ടാന ഇറങ്ങി എന്തെങ്കിലും നശിപ്പിക്കുകയോ ആരെയും ആക്രമിക്കുകയോ ചെയ്തിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →