ഹോളോകോസ്റ്റിനു ശേഷമുള്ള ജൂതന്മാരുടെ ഏറ്റവും മാരകമായ ദിവസമാണ് ഹമാസ് ആക്രമണം നടത്തിയ ശനിയാഴ്ച്ചയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് നടത്തിയ ഭീകരത ഭയാനകവും തിന്മയുമാണെന്നും ഭീകരർ കുട്ടികളെ കഴുത്തറുത്ത് കൊല്ലുന്ന ചിത്രങ്ങൾ കാണുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഹസ്രാബ്ദങ്ങളായുള്ള യഹൂദ വിരുദ്ധതയുടെയും വംശഹത്യയുടെയും വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നതാണ് ഹമാസ് നടത്തിയ ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈ ആക്രമണം ക്രൂരതയുടെ പ്രചാരണമായിരുന്നു, തീവ്രവാദികൾ കുട്ടികളുടെ തലവെട്ടുന്ന ചിത്രങ്ങൾ കാണുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. യഹൂദ ജനതയ്‌ക്കെതിരായ ഈ ആക്രമണം, യഹൂദവിരുദ്ധതയും വംശഹത്യയും സഹസ്രാബ്ദങ്ങൾ അവശേഷിപ്പിച്ച വേദനാജനകമായ ഓർമ്മകളും മുറിപാടുകളും തിരികെ കൊണ്ടുവന്നു. ഹമാസ് നടത്തിയ ഭീകരത ഭയാനകവും തിന്മയുമാണ്.”- ബൈഡൻ കൂട്ടിച്ചേർത്തു. ഇസ്രായേലിനുള്ള പിന്തുണ തുടരുമെന്നും യഹൂദവിരുദ്ധത ചെറുക്കുന്നതിനുള്ള പ്രവർത്തനത്തങ്ങൾ നടത്തുമെന്നും ബൈഡൻ വ്യക്തമാക്കി.