ജീവനക്കാരിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച വനിതാ സൂപ്രണ്ടിന് സസ്‌പെൻഷൻ

തൃശൂര്‍. വനിതാ ജീവനക്കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. ചാലക്കുടി വനം ഡിവിഷനിലെ ജീവനക്കാരിയുടെ ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. വിഷയത്തില്‍ തൃശൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സീനിയര്‍ സൂപ്രണ്ട് എംവി ഹോബിക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ വകുപ്പിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന സംഭവങ്ങള്‍ക്ക് ഒടുവിലാണ് നടപടി. ഡിവിഷന്‍ ഓഫിസിലെ ജീവനക്കാരുയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ശേഷം സീനിയര്‍ സൂപ്രണ്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നാണ് കേസ്.

ഈ ജീവനക്കാരിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയെന്നും ആരോപണമുണ്ട്. ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം മോര്‍ഫിങ് സംബന്ധിച്ച് ഉദ്യോഗസ്ഥയ്ക്ക് ഖേദമില്ലെന്നും സഹപ്രവര്‍ത്തകരോട് സഹകരിക്കുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →