റെയിൽവേ: വരുമാനത്തിലും യാത്രക്കാരിലും മുന്നിൽ തിരുവനന്തപുരം, രണ്ടാമത്​ എറണാകുളം

തിരുവനന്തപുരം: സംസ്ഥാനത്ത്​ റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും തിരുവനന്തപുരം സെൻട്രൽ സ്​റ്റേഷൻ ഒന്നാമത്. 2022-2023 വർഷത്തെ കണക്ക്​ പ്രകാരം 215.95 കോടിയാണ്​ സെൻട്രൽ സ്​റ്റേഷന്‍റെ വരുമാനം. 1.09 കോടി (10908300) യാത്രക്കാരാണ്​ ഇക്കാലയളവിൽ സ്​റ്റേഷനിലെത്തിയത്​. 29886 യാത്രക്കാരാണ്​ പ്രതിദിനം തമ്പാനൂരിനെ ആ​ശ്രയിക്കുന്നത്​. ​​പ്രതിദിന വരുമാനം 59.16 ലക്ഷം (5916683) രൂപയും. യാത്രക്കാരിലും വരുമാനത്തിലും രണ്ടാമത്​ എറണാകുളം ജങ്​ഷനാണ്​. 213 കോടിയാണ്​ (2134368310) എറണാകുളം സ്​റ്റേഷന്‍റെ വരുമാനം. 73.18 ലക്ഷം (7318252) യാത്രക്കാരാണ്​ ഇക്കാലയളവിലെ എറണാകുളം ജങ്​ഷൻ സ്​റ്റേഷനെ ആശ്രയിക്കുന്നത്​​. പ്രതിദിനം സ്​റ്റേഷനിലെത്തുന്നത് 20050 യാത്രക്കാരാണ്​. ഇതുവഴിയുള്ള പ്രതിദിന വരുമാനം 58.47 ലക്ഷം (5847584) രൂപയും. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോട്​ സ്​റ്റേഷനിൽ​ 9798236 യാത്രക്കാരാണ്​ കഴിഞ്ഞ വർഷം വന്നുപോയത്​. 147 (1474064050) കോടിയാണ്​ വാർഷിക വരുമാനം.

നാലാമത്​ തൃശൂരാണ്​, വരുമാനം134 കോടി (1346198702) രൂപ​. 58.58 ലക്ഷം (5871287) യാത്രക്കാർ കഴിഞ്ഞ വർഷം സ്​റ്റേഷനെ ആ​​ശ്രയിച്ചു. തിരുവനന്തപുരം ജില്ലയിലെ അകത്തുമുറി സ്​റ്റേഷനാണ്​ വരുമാനപട്ടികയിൽ ഏറ്റവും താഴെ. കഴിഞ്ഞ വർഷം ആകെ 2984 യാത്രക്കാരാണ്​ അകത്തുമുറി സ്​റ്റേഷനെ ആശ്രയിച്ചത്​. 89000 രൂപയാണ്​ ആകെ വരുമാനം. പ്രതിദിനം എട്ട്​ യാത്രക്കാരാണ്​ ഇവിടെയെത്തുന്നത്​. പ്രതിദിന വരുമാനം 244 രൂപയും
യാ​ത്രക്കൂലി ​ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം തിരുവനന്തപുരം റെയിൽവേ ഡിവിഷൻ​ മാത്രം 1397 കോടിയുടെ വരുമാനം നേടിയിരുന്നു. ചരക്ക്​ നീക്കം വഴി ഇക്കാലയളവിൽ 26.63 കോടിയും വരുമാനമുണ്ടായി. ശബരിമല തീര്‍ഥാടനം, ക്രിസ്​മസ്, പുതുവത്സരം, പൊങ്കല്‍ ഉത്സവം എന്നിവയോടനുബന്ധിച്ചുള്ള തിരക്ക്കണക്കിലെടുത്ത് 125സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →