ആര്‍.സി ബുക്കിലെ പേരും ഫോണ്‍ നമ്പറും ഇങ്ങനെയാണോ എന്ന് പരിശോധിക്കണം; നേരെയല്ലെങ്കില്‍ സേവനങ്ങള്‍ മുടങ്ങും

ആര്‍.സി ബുക്കിലെ പേരും ഫോണ്‍ നമ്പറും ആധാറില്‍ ഉള്ളതു പോലെ തന്നെയാണോ എന്ന് പരിശോധിക്കാനും അല്ലെങ്കില്‍ അത് ശരിയാക്കാനും ഇപ്പോള്‍ പരിവാഹന്‍ വെബ്‍സൈറ്റില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: പരിവാഹന്‍ വെബ്‍സൈറ്റ് വഴി വാഹന സംബന്ധമായ എല്ലാ സേവനങ്ങള്‍ക്കും ഇപ്പോള്‍ വാഹന ഉടമയുടെ പേരും ഇനീഷ്യലും അവരുടെ ആധാറിലെ പേരും ഇനീഷ്യലും പോലെ തന്നെയായിരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ തന്നെയായിരിക്കണം വാഹന രേഖകളോടൊപ്പം പരിവാഹന്‍ സൈറ്റിലും നല്‍കിയിട്ടുള്ളത്. നിലവിലുള്ള വിവരങ്ങള്‍ ആധാറിലേത് പോലെ അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനും വിവരങ്ങള്‍ ശരിയായി തന്നെയാണോ പരിവാഹന്‍ വെബ്‍സൈറ്റില്‍ ഉള്ളതെന്ന് പരിശോധിക്കാനും അവസരമുണ്ട്.

ഇതിനായി parivahan.gov.in എന്ന വെബ്‍സൈറ്റില്‍ പ്രവേശിക്കണം. ഇതില്‍ ഓണ്‍ലൈന്‍ സര്‍വീസസ് എന്ന മെനുവില്‍ നിന്ന് vehicle related Services തെരഞ്ഞെടുക്കണം. ശേഷം സംസ്ഥാനവും വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആര്‍.ടി ഓഫീസും തെരഞ്ഞെടുക്കാം. ഇവ നല്‍കിക്കഴിഞ്ഞാല്‍ നികുതി അടയ്ക്കുന്നത് ഉള്‍പ്പെടെ വാഹന സംബന്ധമായ നിരവധി സേവനങ്ങളുടെ ഐക്കണുകള്‍ കാണാനാവും. അതില്‍ നിന്ന് അവസാന നിരയിലുള്ള Mobile Number Update എന്ന മെനു തുറന്നാല്‍ അതില്‍ വാഹനത്തിന്റെ വിവരങ്ങളും ആധാര്‍ വിവരങ്ങളും ഫോണ്‍ നമ്പറും നല്‍കി വിവരങ്ങള്‍ സ്വന്തമായിത്തന്നെ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →