നാളെ 7.10.2023. സ്കൂളുകൾക്ക് അവധി: ഉത്തരവിറങ്ങി

നാളെ (ഒക്ടോബർ 7 ന്) സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി. നാളെ എല്ലാ അദ്ധ്യാപകരും ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഒക്ടോബർ 7 ശനിയാഴ്ച കുട്ടികൾക്ക് അദ്ധ്യയന ദിവസം ആയിരിക്കുന്നതല്ല എന്നാണ് ഉത്തരവിൽ പറയുന്നത്.

എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ അന്നേ ദിവസം പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ഉത്തരവിൽ നിർദേശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →