വെള്ളരിക്കുണ്ട് : അനർഹമായി മഞ്ഞകാർഡ് കൈവശം വെക്കുന്നവർ പിഴയടച്ച് കാർഡുകൾ സപ്ലൈ ഓഫീസിൽ തിരിച്ചേൽപ്പിക്കണമെന്നും
അല്ലാത്ത പക്ഷം കടുത്തനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുമായി വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസ്
ഏ. ഏ .വൈ റേഷൻ കാർഡുകൾ (മഞ്ഞകാർഡുകൾ)
പട്ടിക വർഗ്ഗ കുടുംബം, മാരക രോഗികൾ ഉൾപ്പെട്ട കുടുംബം, അതി ദാരിദ്രമുള്ള കടുംബം , ആ ശ്രയ പട്ടികയിൽ ഉൾപെട്ടതും എന്നാൽ സാമ്പത്തിക പുരോഗതി കൈവരിച്ചിട്ടില്ലാത്തതുമായ കുടുംബംഎന്നിവർക്കും വിധവകൾ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ, അവിവാഹിതരായ അമ്മ ഇങ്ങനെയുള്ള ഏതെങ്കിലും അംഗങ്ങൾ ഉൾപെടുന്ന കുടുംബ o എന്നിവർക്കും മാത്രമാണ്.
ഇങ്ങനെയുള്ളവരുടെ ക്ലേശം ,പ്രയാസം എന്നിവ കണക്കിലെടുത്ത് മഞ്ഞകാർഡു ടമകൾക്ക് പ്രതിമാസം 30 കിലോ അരി , 5 കിലോ വരെ ആട്ട ഗോതമ്പ് എന്നിവ പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്.
എന്നാൽ സപ്ലൈ ഓഫിസിൽ ലഭിക്കുന്ന പരാതികളിൽ അർഹതയില്ലാത്ത നിരവധി കുടുംബങ്ങൾ പ്രത്യേകിച്ച് 4 ചക്ര വാഹന മുള്ളവർ, ഇരുനില വിടുള്ളവർ, വിദേശത്ത് നല്ല നിലയിൽ ജോലി ഉള്ളവർ, ഇൻകം ടാക്സ് അടക്കുന്നവർ എന്നിങ്ങനെ സാമ്പത്തിക പുരോഗതി നേടിയ നിരവധി അനർ ഹ കുടുംബങ്ങൾ മഞ്ഞകാർഡുകൾ ഇപ്പോഴും കൈവശം വെക്കുന്നതായി കാണുന്നു –
ഇങ്ങനെയുള്ളവർ എത്രയും പെട്ടെന്ന് തന്നെ കാർഡുകൾ വെള്ളരിക്കുണ്ട് താലൂക് സപ്ലൈ ഓഫിസിൽ ഹാജരാക്കി പിഴയടച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണെന്ന് മുന്നറിയിപ്പു നൽകുന്നു.
അല്ലാത്ത പക്ഷം പിഴ കൂടാതെ ഇവർ NFSA ആക്ട് പ്രകാരമുള്ള നിയമനടപടികൾ ക്കും നിർബന്ധമായും വിധേയമാവും എന്നതും മുന്നറിയിപ്പായി നൽകുന്നു മഞ്ഞകാർഡ് ഉടമകളുടെ പേരു് വിവരം റേഷൻ കടകളിൽ ലഭിക്കുന്നതാണ്.
വെള്ളരിക്കുണ്ട് താലൂക്കിൽ ഇപ്പോൾ 9 447 ഏ ഏ.വൈ കാർ ഡുടമകളാണ് ള്ളത്. ഇവരിൽ കുറെ കുടുംബങ്ങൾ വർഷങ്ങൾക്ക് മുന്നേ ഉള്ള കഷ്ടപ്പാടുകളുടെയും പ്രയാസങ്ങളുടെയും അടിസ്ഥാനത്തിൽ ലഭിച്ച മഞ്ഞ കാർഡുകൾ സാമ്പത്തിക പുരോഗതി നേടിയ ശേഷവും അനർഹമായി ഉപയോഗിക്കുന്നതായാണ് പരാതി ലഭിക്കുന്നത്