ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്‌ലെയാണ് സ്വർണം നേടിയത്

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്‌ലെയാണ് സ്വർണം നേടിയത്. എട്ട് മിനിറ്റും 19 സെക്കൻഡും കൊണ്ടാണ് അവിനാശ് ഫിനിഷ് ചെയ്തത്. മറ്റു താരങ്ങളെ ബഹുദൂരം പിന്നിലാക്കി 25 മീറ്ററോളം വ്യത്യാസത്തിലാണ് അവിനാഷ് സ്വർണ മെഡൽ നേട്ടത്തിലേക്ക് ഓടിക്കയറിയത്.

2019ൽ എട്ട് മിനിറ്റും 30 സെക്കൻഡും കൊണ്ട് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. അത് മറികടക്കുന്ന പ്രകടനമാണ് അവിനാഷ് ഹാങ്‌ചോയിൽ നടത്തിയത്. മഹാരാഷ്ട്രയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച അവിനാഷ് ആറു കിലോമീറ്ററോളം നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. ബാല്യകാലത്തെ ഈ അനുഭവങ്ങളാണ് അദ്ദേഹത്തിലെ അത്‌ലറ്റിനെ രൂപപ്പെടുത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →