നിരോധിത പാൻ ഉല്പന്നങ്ങളുടെ സംഭരണ വിതരണ കേന്ദ്രമായി കാസർഗോഡ്-കണ്ണൂര്‍ ജില്ലകള്‍

കണ്ണൂർ : നിരോധിത പാൻ ഉല്പന്നങ്ങളുടെ സംഭരണവിതരണ കേന്ദ്രമായി കാസർഗോഡ് കണ്ണൂര്‍ ജില്ലകള്‍. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നിന്ന് ബസ്സില്‍ എത്തിക്കാൻ ശ്രമിച്ച 3000 പാക്കറ്റ് പുകയില ഉല്പന്നങ്ങള്‍ കരിവെള്ളൂരില്‍ വെച്ച് പിടികൂടിയതാണ് കൂട്ടത്തില്‍ ഏറ്റവുമൊടുവിലത്തെ സംഭവം.

രണ്ടാഴ്ച മുമ്പ് കണ്ണൂരില്‍ യശ്വന്ത് പുര കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ നിന്ന് 50 കിലോ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടിയിരുന്നു . പുകയില നിരോധന നിയമം (കോട്പ) മറികടന്ന് ട്രെയിൻ, ബസ്, ചരക്ക് ലോറികളിലായി എത്തിച്ച്‌ വൻസ്രാവുകള്‍ സംഭരിക്കുന്ന പുകയില ഉല്പന്നങ്ങള്‍ ഇടനിലക്കാര്‍ മുഖേനയാണ് കടകളിലെത്തുന്നത്. അഞ്ച് രൂപ എം.ആര്‍.പിയുള്ള പാക്കറ്റ് 35, 50 രൂപയ്ക്കാണ് വില്പന നടത്തുന്നത്. ഇവയ്ക്ക് എത്ര പണം മുടക്കാനും ആവശ്യക്കാര്‍ തയ്യാറാണ്.

എട്ടും പത്തും ഇരട്ടി ലാഭം കൊയ്യുന്ന ബിസിനസാണ് നിരോധിത പുകയില ഉല്പന്നങ്ങളുടേത്. റെയ്ഡുകള്‍ നടന്നാലും ആളുകള്‍ കച്ചവടത്തില്‍ നിന്ന് പിന്മാറാത്തതിന് കാരണം ഇതാണ്. ഹാൻസ്, ശംഭു, മധു, കൂള്‍ലിപ്, ചൈനി കെയ്നി എന്നിങ്ങനെ വിവിധ ബ്രാൻഡുകള്‍ക്കാണ് ഡിമാൻഡ്. മലബാര്‍ മേഖലയില്‍ മംഗലാപുരത്ത് നിന്നാണ് ഇവ എത്തിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും പാൻമസാല ഉല്പന്നങ്ങളുടെ ഉപഭോക്താക്കളാണ്. ഇവരും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും ഉല്പന്നങ്ങള്‍ എത്തിക്കുന്നുണ്ട്. ലീഗല്‍ സര്‍വീസ് സൊസൈറ്റി, തൊഴില്‍ വകുപ്പ്, ആര്‍.പി.എഫ്, ആരോഗ്യ വകുപ്പ് എന്നിവരുമായി ചേര്‍ന്ന് അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ ആകസ്മികമായ പരിശോധനകള്‍ നടത്താറുണ്ടെങ്കിലും കാര്യമായ ഫലം ചെയ്യാറില്ല.

മൂന്നിലൊന്ന് വിദ്യാര്‍ത്ഥികളിലേക്ക്

നിരോധിത പുകയില ഉല്പന്നങ്ങളില്‍ മൂന്നിലൊന്ന് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് എത്തിക്കുന്നതാണെന്ന് എക്‌സൈസ് പറയുന്നു. ഇത്തരം കേസില്‍ ബാലനീതി നിയമം പ്രയോഗിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ലഹരി വില്പനക്കേസ് പോലീസിന് കൈമാറുകയാണ് എക്‌സൈസ് ചെയ്യുന്നത്. ബാലനീതി നിയമപ്രകാരം ഏഴ് വര്‍ഷം വരെ പ്രതിക്ക് ശിക്ഷ ലഭിക്കാം.

പിടിവീണാലും വീണ്ടുമിറങ്ങും

മംഗലാപുരത്ത് നിന്നും ചെറിയ വിലയ്ക്ക് പുകയില ഉല്പന്നങ്ങള്‍ വാങ്ങി വടക്കേ മലബാറില്‍ ഹോള്‍സെയില്‍ അടിസ്ഥാനത്തില്‍ വില്പന നടത്തി പണമുണ്ടാക്കുന്നവരാണ് ഇവരിൽ അധികവും. ഒരുപക്ഷെ ഇവർ പിടിയിലായാൽ തന്നെ റിമാൻഡ് കാലാവധി കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങി നിരോധിത പുകയില ഉല്പന്നങ്ങളുടെ ഇടപാടുമായി വീണ്ടും മുന്നോട്ട് പോകുന്നു എന്നാണ് അറിയാൻ സാധിക്കുന്നു.
[0:52 pm, 30/09/2023] Suma Prajith: പൂടംകല്ല് – പാണത്തൂർ സംസ്ഥാനപാത നവീകരണം എങ്ങുമെത്തിയില്ല.അധികൃതരുടെ അനാസ്ഥ തുടരുന്നു… ജനങ്ങൾ ദുരിതത്തിൽ

കള്ളാർ* : അനുകൂലമായ കാലാവസ്ഥ ഉണ്ടായിട്ടും കരാർ കാലാവധി തീ രുവാനായിട്ടും കരാർ കമ്പനി കാര്യമായ രീതിയിൽ പണി പുനരാരംഭിക്കുവാൻ തയാറയിട്ടില്ല. അതിനെതിരെ ഭരണ-പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്തുനിന്നോ ഏതെങ്കിലും സംഘടനകളുടെ ഭാഗത്തുനിന്നോ കാര്യമായ പ്രതികരണങ്ങൾ ഉണ്ടാകുന്നില്ലെന്നത് ജനങ്ങളെ നിരാശപ്പെടുത്തുന്നു.

18 കിലോമീറ്റർ റോഡ് നവികരണത്തിൽ കേവലം 4 കിലോമീറ്റർ മാത്രമാണ് ഭാഗികമായിയെങ്കിലും നിർമാണം പൂർത്തിയായത്.
കള്ളാർ മുണ്ടോട്ട് മുതൽ പാണത്തൂർ ചിറംകടവ് വരെ നിരവധി കലുങ്ക് പാലങ്ങൾ നിർമാണം പൂർത്തിയാകാനുണ്ട്. ഒപ്പം തന്നെ നൂറുകണക്കിന് മരങ്ങൾ മുറിച്ചു മാറ്റുവാനുമുണ്ട്. കോളിച്ചാൽ പാണത്തൂർ ഭാഗം മരം ടെണ്ടർ നടപടികൾ പോലും പൂർത്തിയായിട്ടില്ല.

നിർമാണകാലാവധി പൂർത്തിയാകുവാൻ ഇനി ഉള്ളത് ഏതാനം മാസങ്ങൾ മാത്രം. ഉത്തരവാദിത്വപ്പെട്ടവർ ആത്മാർത്ഥമായ ഇടപെടൽ നടത്തിയിലെങ്കിൽ ഇനിയും ഒരുപാട് നാൾ മലയോര ജനതക്ക് പൂടംകല്ല് പാണത്തൂർ റോഡിൽ ദൂരിതയാത്ര തുടരേണ്ടിവരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →