പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം. പ്രജ്വല്‍ സുങ്കദ എന്ന 17കാരനാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ആരംഭിച്ച വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ ആയിരുന്നു സംഭവം.
പ്രതികള്‍ ഒരു പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സുങ്കദയ്ക്ക് സന്ദേശങ്ങള്‍ അയക്കുമായിരുന്നു. കൊല്ലപ്പെട്ട ആണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്നെ സുഹൃത്തുക്കൾ പരിഹാസ കഥാപാത്രമാക്കിമാറ്റുകയായിരുന്നുവെന്ന് സുങ്കദ മനസിലാക്കി. കൂട്ടുകാരെ ചീത്തവിളിക്കുകയും മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു