തിരൂർ:ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് 65 വാർഡുകളിൽ. വെട്ടത്തൂർ, മേലാറ്റൂർ, പൊന്നാനി, താനൂർ, അങ്ങാടിപ്പുറം, തലക്കാട് എന്നിവിടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ നഗരസഭകളിലും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും കണ്ടെത്തി.
2023 ജനുവരി മുതൽ സെപ്റ്റംബർ 21 വരെ ഡെങ്കിപ്പനി സംശയിച്ച് 1661 പേരെയാണ് ജില്ലയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതിൽ 1162 പേർക്ക് രോഗം സ്ഥിരീകരിച്ചു.
മൂന്നുപേർ മരിച്ചു. മഴക്കാലം വന്നതോടെ ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, രോഗംപരത്തുന്ന കൊതുകുകളുടെ സാന്നിധ്യം ഇല്ലാതാക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുൻകരുതൽ നടപടികൾ എടുക്കണമെന്നും ജില്ലാമെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു.ഡെങ്കിപ്പനി പടരുന്നു; ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 65 വാർഡുകളിൽ.

