മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ റെയിൽവെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പാഞ്ഞുകയറി. സംഭവം നടക്കുമ്പോൾ എല്ലാ യാത്രക്കാരും ട്രെയിനിൽ നിന്ന് ഇറങ്ങിയിരുന്നുവെന്നും അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മഥുര സ്റ്റേഷൻ ഡയറക്ടർ എസ് കെ ശ്രീവാസ്തവ പറഞ്ഞു.
ഡൽഹിയിലെ ഷക്കൂർ ബസ്തി റെയിൽവേ സ്റ്റേഷനിൽ നിന്ന് വരികയായിരുന്ന ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഇഎംയു) ട്രെയിനാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവെ ഉത്തരവിട്ടിട്ടുണ്ട്.സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

