ലാഹോര്‍: പാകിസ്ഥാനില്‍ ചരക്കുവണ്ടിയും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ക്വില സത്തര്‍ഷാ സ്റ്റേഷനിലായിരുന്നു അപകടം ഉണ്ടായത്.
മിയാന്‍വാലിയില്‍ നിന്ന് വന്ന പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ചരക്കു വണ്ടിയില്‍ ഇടിക്കുകയായിരുന്നു. ലാഹോറിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.