കൊച്ചി: അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ചൊവ്വാഴ്ച നടക്കും. വൈകുന്നേരം നാലുമണിക്ക് രവിപുരം ശ്മശാനത്തിൽ ആയിരിക്കും സംസ്കാരം. പതിനൊന്നുമണിയോടെ ടൗൺ ഹാളിലോ ഇൻഡോർ സ്റ്റേഡിയത്തിലോ പൊതുദർശനത്തിന് വയ്ക്കും.
അതിനു ശേഷമാകും മറ്റു ചടങ്ങുകൾ. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. സ്വപ്നാടനം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട്, ഇരകൾ, പഞ്ചവടിപ്പാലം, യവനിക, ആദാമിൻ്റെ വാരിയെന്ന് ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് ചാർത്തിയ ചിത്രങ്ങളാണ്. മമ്മൂട്ടി നായകനായ ഇലവങ്കോട് ദേശമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.