ഡല്‍ഹി: ഭാര്യ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം.ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബലാത്സംഗത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. സംഭവത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെപ്തംബര്‍ 20, 21 തീയതികളില്‍ രണ്ട് പേര് ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. 30 കാരനായ യുവാവും 27 കാരിയായ ഭാര്യയും വ്യാഴാഴ്ചയാണ് വിഷം കഴിച്ചത്.
ഭര്‍ത്താവ് അന്ന് തന്നെ മരണപ്പെട്ടു. ഗോരഖ്പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. ആത്മഹത്യക്ക് മുമ്പ്, പ്രതികളുടെ പേരുകള്‍ പറയുന്ന ഒരു വീഡിയോ ദമ്പതികള്‍ റെക്കോര്‍ഡ് ചെയ്തതായി ബസ്തി എസ്പി ഗോപാല്‍ കൃഷണ പറഞ്ഞു.

