luna_the_pantera എന്ന ഇന്‍റാഗ്രാം അക്കൗണ്ട് ഉടമയെ ഇന്ന് പിന്തുടരുന്നത് 34 ലക്ഷം പേരാണ്. എന്നാല്‍, ലൂണയാകട്ടെ ഒരു മനുഷ്യനല്ല. മറിച്ച് മനുഷ്യനാല്‍ വളര്‍ത്തിയെടുത്ത ഒരു കരിമ്പുലിയാണ്. അതെ, ഒത്ത ഒരു കരിമ്പുലി. ലൂണയുടെ വളര്‍ത്തമ്മയാകട്ടെ റഷ്യക്കാരിയായ വിക്ടോറിയയും. ഇന്ന് യൂറ്റ്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഏറെ ആരാധകരുള്ളയാളാണ് ലൂണ. ലൂണയും വിക്ടോറിയയുടെ റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ വെന്‍സയും വിക്ടോറിയയും ഒന്ന് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ലൂണയും വെന്‍സയും ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ഒരുമിച്ച് കളിച്ച് ഒരുമിച്ച് ഉറങ്ങുന്ന നൂറ് കണക്കിന് വീഡിയോകള്‍ ഇന്ന് വിവിധ സാമൂഹിക മാധ്യമങ്ങളില്‍ ലഭ്യമാണ്.