കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. ചുരം എട്ടാം വളവിന് മുകളിൽ തകരപ്പാടിക്ക് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴക്കിടെ 2023 സെപ്തംബർ 22 ന് രാത്രി ഏഴ് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.
കല്ലും മണ്ണും റോഡിലേക്ക് പതിക്കാത്തതിനാൽ ഗതാഗത തടസ്സം നേരിടുന്നില്ല. വീണ്ടും മണ്ണിടിച്ചിലുണ്ടാവാനുള്ള സാധ്യത നിലനിൽക്കുകയാണ്. ചുരം എൻ ആർ ഡി എഫ് വോളണ്ടിയർമാർ സ്ഥലത്തെത്തി കല്ലുകൾ നീക്കം ചെയ്യുന്നുണ്ട്.