കർണാടകയിലെ ജനതാദൾ (സെക്കുലർ) പാർട്ടി ഔദ്യോഗികമായി എൻ ഡി എ സഖ്യത്തിൽ ചേർന്നു. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയാണ് എക്സ് പോസ്റ്റിൽ ഇക്കാര്യം അറിയിച്ചത്
എച്ച് ഡി ദേവഗൗഡയും മകൻ എച്ച് ഡി കുമാരസ്വാമിയും അമിത് ഷായുമായും ജെ പി നദ്ദയുമായും പാർലമെന്റിൽ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പമാണ് കുമാരസ്വാമി ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്.ജെഡിഎസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. എൻഡിഎയിലേക്ക് അവരെ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു,” – നഡ്ഡ എക്സ് പോസ്റ്റിൽ പറഞ്ഞു.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കര്ണാടകയിൽ ജെഡിഎസും ബിജെപിയും തമ്മിലുള്ള സഖ്യം ചർച്ച ചെയ്യാനായിരുന്നു യോഗം.എന്‍ ഡി എയുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുമെന്ന് ജെ ഡി എസ് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നാല് സീറ്റില്‍ മത്സരിച്ചേക്കും.
1996 ജൂൺ മുതൽ 1997 ഏപ്രിൽ വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡയാണ് ജനതാദൾ (സെക്കുലർ) രൂപീകരിച്ചത്.