പാലക്കാട് : രണ്ടാം വന്ദേഭാരതിനെ വരവേറ്റ് കേരളം. ട്രെയിൻ പാലക്കാടെത്തി. ആകെ എട്ട് റേക്കുകളുള്ള ഓറഞ്ച് നിറത്തിലുള്ള ട്രെയിനാണ് പാലക്കാടെത്തിയത്. മറ്റന്നാൾ മുതൽ ട്രെയിനിന്റെ ട്രയൽ റൺ ആരംഭിക്കും. 2023 സെപ്തംബർ 24 ഞായറാഴ്ചയാകും രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്ര നടക്കുക. ചെന്നൈയിൽ നിന്ന് പാലക്കാട് ഡിവിഷൻ ട്രെയിൻ ഏറ്റെടുത്ത ശേഷം ട്രെയിൻ നേരെ തിരുവനന്തപുരത്തേക്കാണ് തിരിച്ചിരിക്കുന്നത്. കാസർഗോഡ് തിരുവനന്തപുരം റൂട്ടിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുക. ആലപ്പുഴ വഴിയാണ് സർവീസ്
അനിശ്ചിതത്വം ഏറെയുണ്ടായിരുന്നു കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ കാര്യത്തിൽ. കേരളത്തിൽ തന്നെ എറണാകുളം, തിരുവനന്തപുരം എന്നീ രണ്ട് റൂട്ടുകളാണ് നിശ്ചയിച്ചിരുന്നത്. മംഗലാപുരം ഡിവിഷന് അനുവദിച്ച ട്രെയിൻ ആയതിനാൽ കോയമ്പത്തൂർ, ഗോവ റൂട്ടുകളും പരിഗണിച്ചു. ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ നിന്നും പുറത്തിറക്കിയ റേക്കുകൾ, ആഴ്ചകളോളം ബേസിൽ ബ്രിഡ്ജിൽ കിടന്നു. ഒടുവിലാണ് അനിശ്ചിതത്വമെല്ലാം നീങ്ങി, ട്രെയിൻ കേരളത്തിലേയ്ക്ക് എത്തിയത്.
.
ഞായറാഴ്ച തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് നടക്കുമെന്നാണ് നിലവിലെ വിവരം. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. രാവിലെ ഏഴുമണിയ്ക്ക് കാസർഗോഡ് നിന്നും പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

