തൃശൂർ: സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശൂർ സഹകരണ ബാങ്കിലേക്ക് പദയാത്ര നടത്തും. സഹകരണ ബാങ്ക് കൊള്ളക്കെതിരെ സഹകാരി സംരക്ഷണ പദയാത്ര എന്ന പേരിലാണ് യാത്ര. നടനും മുൻ എംപിയുമായ സുരേഷ് ഗോപി നയിക്കുന്ന യാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ നടപടി ഉണ്ടാകണം, കരുവന്നൂരിലടക്കം തട്ടിപ്പിനിരയായ സഹകാരികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം, സഹകരണ ബാങ്കുകളെ സിപിഎം നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി പദയാത്ര സംഘടിപ്പിക്കുന്നത്. സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാർ അറിയിച്ചു.

