ബഹ്റൈനിലെ ജീവകാരുണ്യ സംഘടനയായ ഫെഡ് ബഹ്റൈന്റെ ഓണാഘോഷം സെപ്റ്റംബർ 29ന്

ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ എറണാകുളം അസോസിയേഷൻ (ഫെഡ് ബഹ്റൈൻ), 2023 സെപ്റ്റംബർ 29 രാവിലെ 10 -ന് ബിഎംസി ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളും,സദ്യ യോടും കൂടി ഓണാഘോഷം സഘടിപ്പിക്കുമെന്ന് ഭാരവാഹികൾ.

സെക്രട്ടറി സ്റ്റീവ്ൺസൺ മെന്റെസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓണകൂപ്പൺ വിതരണ ഉദ്ഘാടനം ഫെഡ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിൽ നിന്നും പ്രോഗ്രാം കോഡിനേറ്റർ സുനിൽ ബാബു ഏറ്റുവാങ്ങി. യോഗത്തിൽ വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ, വനിതാ വേദി പ്രസിഡന്റ് നിക്‌സി ജെഫിൻ, കോർ കമ്മിറ്റി കൺവീനർ ആൾഡ്രിന് മെന്റെസ് കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, ഓണാഘോഷ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →