മിഴ് നടൻ വിജയ് ആന്റണിയുടെ മകൾ മരിച്ച നിലയിൽ.

തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ച നിലയിൽ . പ്ലസ് ടു വിദ്യാർഥിനിയായ മീര (16) ആണ് മരിച്ചത്. 2023 സെപ്തംബർ 19ന് പുലർച്ചെ മൂന്നു മണിയോടെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം.

ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മർദം മൂലമാണ് മീര ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയുന്നു. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകൾ കൂടിയുണ്ട്‌. ഏഴാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. ആത്മഹത്യയായിരുന്നു. അതിന്റെ വേദന അദ്ദേഹം പല തവണ പങ്കുവെച്ചിട്ടുണ്ട്. സഹപ്രവർത്തകരടക്കം നിരവധിപ്പേരാണ് വിജയ് ആന്റണിക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി എത്തുന്നത്. ആത്മഹത്യയെ കുറിച്ച് വിജയ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആളുകൾ ഷെയർ ചെയ്യുന്നത്.

ജീവിതത്തിൽ എത്രയൊക്കെ കഷ്ടത തോന്നിയാലും ആത്മഹത്യ ചെയ്യരുത്. കാരണം കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നും. എനിക്ക് ഏഴ് വയസുള്ളപ്പോൾ എന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്. അന്ന് എന്റെ സഹോദരിക്ക് അഞ്ച് വയസ്സ് ആണ് പ്രായം. അതിനുശേഷം എന്റെ അമ്മ ജീവിതത്തിൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.’’–നടൻ വിജയ് ആന്റണിയുടെ വാക്കുകളാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →