ഇന്ത്യാ സഖ്യത്തിലെ ഏകോപന സമിതിയിൽ ഭിന്നത : സമിതിയിൽ സിപിഐഎം പ്രതിനിധിയില്ല

ഇന്ത്യാ സഖ്യത്തിലെ 14 അംഗ ഏകോപന സമിതി രൂപീകരണത്തെ എതിർത്ത് പൊളിറ്റ് ബ്യൂറോ രംഗത്തെത്തി. ഏകോപന സമിതിയിൽ സിപിഐഎം പ്രതിനിധിയില്ല. പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രതിനിധി വേണ്ടെന്ന തീരുമാനമുയർന്നത്. മതേതര ജനാധിപത്യം വിപുലീകരിക്കാൻ ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടു.

തീരുമാനം മുതിർന്ന നേതാക്കളാണ് എടുക്കുന്നതെന്നും മറ്റ് സമിതികളിൽ അടിസ്ഥാനമില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 20 പാർട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാർട്ടികളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യ സഖ്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഈ പാർട്ടികളിലെ ഉന്നത നേതാക്കളാണ്. സഖ്യത്തിൽ കൂട്ടായ തീരുമാനം എടുക്കാൻ എല്ലാവരോടും ആലോചിക്കേണ്ടതുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷൻ ബില്ലിനെ സിപിഐഎം എതിർക്കാൻ തീരുമാനമായി. ബിൽ പാർലമെന്റിൽ പരാജയപ്പെടുത്താൻ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികളോട് ആവശ്യപ്പെടുമെന്നും യെച്ചൂരി വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →