പത്തനംതിട്ട: മൈലപ്രയിൽ പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും നിസാര പരുക്കേറ്റു.പൊലീസ് ജീപ്പ് ഡിവൈഡറും ഇടിച്ചുതകർത്ത് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.. 2023 സെപ്തംബർ 17 നാണ് സംഭവം
എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. അപകടത്തിന് പിന്നാലെ മറ്റൊരു പൊലീസ് ജീപ്പ് സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ മാറ്റിയത്. അമിത വേഗതയിലായിരുന്നു പൊലീസ് വാഹനമെന്ന് നാട്ടുകാർ പറയുന്നു

