സൈബർ കോൺഗ്രസിനെ നിലക്ക് നിർത്താൻ നേതൃത്വം തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ സ്ത്രീകൾക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തുന്ന സൈബർ കോൺഗ്രസിനെ നിലക്ക് നിർത്താൻ നേതൃത്വം തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സംഭവത്തിൽ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. അധിക്ഷേപങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പു വരുത്തണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ പ്രസ്താവന: പൊതുരംഗത്ത് ഇടപെടുന്ന വനിതകളെ ലൈംഗിക വൈകൃതത്തോട് കൂടി നോക്കിക്കാണുന്ന കോൺഗ്രസ് സൈബർ കൂട്ടങ്ങളെ നിലക്ക് നിർത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതു രംഗത്ത് പ്രവർത്തിച്ചു വരുന്ന വനിതകളുടെയും പൊതുപ്രവർത്തകരുടെ കുടുംബത്തിന്റെയും ഫോട്ടോകൾ ദുരുപയോഗം ചെയ്തും വ്യാജമായ വാർത്തകൾ നിർമ്മിച്ചും ദ്വയാർത്ഥ പ്രയോഗവും അശ്ലീലവും നിറഞ്ഞ കമന്റുകളുമായി കോൺഗ്രസ് സ്‌പോൺസർ ചെയ്യുന്ന വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നെറികെട്ട പ്രവർത്തനം നടത്തി വരികയാണ്. ഇത്തരം പ്രവർത്തനങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും വ്യക്തമാണ്. സാമൂഹ്യ മാധ്യമങ്ങളിലെ ഈ വൈകൃതങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം സൈബർ തെമ്മാടിക്കൂട്ടങ്ങൾക്കെതിരെ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പു വരുത്തണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →