ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞു;ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാ കപ്പ് കിരീടം

ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞു;ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാ കപ്പ് കിരീടം

കൊളംബോ: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ മറികടന്നു.ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും (23) ശുഭ്മാന്‍ ഗില്ലും (27) ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്.2018-ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →