അലൻസിയറിനെതിരെ പ്രതിഷേധമറിയിച്ച് ഉമ തൊമസ് എംഎൽഎ

നടൻ അലൻസിയറിന്റെ പരാമർശം വില കുറഞ്ഞതും സ്ത്രീയെ അപമാനിക്കുന്നതുമാണെന്ന് ഉമ തൊമസ് എംഎൽഎ. . പ്രതിമ കണ്ടാൽ പ്രലോഭനമെങ്കിൽ സ്ത്രീയെ കണ്ടാൽ എന്ത് തോന്നുമെന്ന് ഉമാ തോമസ് ചോദിച്ചു.

പുരസ്കാരമായി സ്ത്രീ പ്രതിമ നൽകി തന്നെ പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള പ്രതിമ നൽകണം. സ്പെഷ്യൽ ജൂറി പുരസ്കാരത്തിനൊപ്പം 25000 രൂപ നൽകി അപമാനിക്കരുത്. നല്ല അവാർഡുകൾ മറ്റുള്ളവർക്ക് നൽകി സ്പെഷ്യൽ അവാർഡിന് സ്വർണം പൂശിയ പ്രതിമ നൽകണം തുടങ്ങിയ പരാമർശങ്ങളാണ് അലൻസിയർ വേദിയിൽ പറഞ്ഞത്.

നടൻ അലൻസിയർ നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു . എല്ലാവരും ബഹുമാനിക്കുന്ന അവാർഡ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അഭിപ്രായങ്ങൾ പറയുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. ഈ വിധത്തിൽ പറയാൻ പാടുണ്ടോ എന്നത് അവരവർ തന്നെ ചിന്തിക്കേണ്ട കാര്യമാണ്. ചിന്തിച്ചു കാര്യങ്ങൾ പറയുന്നതാണ് പൊതു സമൂഹത്തിനു നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →