ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് എവര്‍ട്ടനെ സ്വന്തമാക്കാനൊരുങ്ങി യു.എസ്. കമ്പനി. മയാമി ആസ്ഥാനമായ സ്വകാര്യ കമ്പനിയായ 777 പാര്‍ട്‌ണേഴ്‌സ് ആണ് എവര്‍ട്ടനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. എവര്‍ട്ടന്റെ ഭൂരിപക്ഷ ഓഹരി ഉടമയായ ഫര്‍ഹാദ് മൊഷിരിയില്‍ നിന്ന് ഓഹരികള്‍ വാങ്ങാന്‍ ധാരണയായിക്കഴിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ആര്‍സനല്‍, ചെല്‍സി എന്നീ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെയെല്ലാം ഉടമകള്‍ നിലവില്‍ അമേരിക്കന്‍ സമ്പന്നരാണ്.