ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്കുള്ള സീനിയര്‍ താരമായി ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കനെ ഉള്‍പ്പെടുത്തി എ.ഐ.എഫ്.എഫ്. ജിങ്കന്റെ പേരും കായിക മന്ത്രാലയം പുറത്തുവിട്ട ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ എ.ഐ.എഫ്.എഫ്. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ടീമില്‍ ജിങ്കന്‍ ഉണ്ടായിരുന്നില്ല. ഇത് ഏറെ വിവാദങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. ചിന്‍ഗ്ലെന്‍സാന സിംഗ്, ലാല്‍ചുംഗ്നുംഗ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. നോറെം മഹേഷ് സിംഗിന് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയശേഷം ഫിറ്റാണെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും എ.ഐ.എഫ്.എഫ്. അറിയിച്ചു.മികച്ച താരങ്ങളെ വിട്ടുനല്‍കാന്‍ അവരുടെ ക്ലബുകള്‍ തയാറാവാത്തതായിരുന്നു ടീം സെലക്ഷനിലെ പ്രധാന പ്രശ്‌നം.എന്നാല്‍ ജിങ്കനെ ഏഷ്യന്‍ ഗെയിംസിന് അയക്കാന്‍ അദ്ദേഹത്തിന്റെ ക്ലബായ എഫ്.സി. ഗോവ തയാറാവുകയായിരുന്നു.
ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും പരിചയസമ്പത്തില്ലാത്ത ടീമുമായി ഏഷ്യന്‍ ഗെയിംസിന് പോകുന്നതിനെ അപലപിച്ചിരുന്നു.
ഏഷ്യന്‍ ഗെയിംസ് ടീമില്‍സന്ദേശ് ജിങ്കനും
