മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകുമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജനെയും ആവശ്യം അറിയിച്ചിരുന്നതായി കോവൂർ കുഞ്ഞുമോൻ പറഞ്ഞു.അഞ്ച് തവണ എംഎൽഎയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂർ കുഞ്ഞുമോൻ ആവശ്യപ്പെടുന്നത്. തന്റെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോവൂർ കുഞ്ഞുമോൻ പറയുന്നു. മന്ത്രിസഭ പുനഃസംഘടനയുണ്ടാകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് എംഎൽഎ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്.
അതേസമയം മന്ത്രിസഭ പുനഃസംഘടന എൻസിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ശരദ് പവാറിനെ നേരിൽ കാണും രണ്ടര വർഷത്തിന് ശേഷം എകെ ശശീന്ദ്രൻ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായും തോമസ് കെ തോമസ് പറഞ്ഞു.
കെപി മോഹനനെ മന്ത്രിയാക്കണമെന്ന് എൽജെഡിയും മാത്യു തോമസിനായി ജെഡിഎസിലെ ഒരു വിഭാഗം ആവശ്യം ഉയർത്തിയിട്ടുണ്ട്. ഇടതുമുന്നണിയിൽ ആർഎസ്പി ലെനിനിസ്റ്റിനെ ഉൾപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. .

