മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ 175 പേര്‍ മരിച്ചെന്ന് പോലീസിന്റെ കണക്ക്. 1,138 പേര്‍ക്ക് പരുക്കേറ്റു. സംസ്ഥാനത്ത് പലയിടങ്ങളിലായി 96 മൃതദേഹങ്ങളാണ് അവകാശികളില്ലാതെ കിടക്കുന്നത്. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ ഇന്നുവരെ ആകെ 33 പേരെ കാണാതായി. 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തു. ആകെ 5,668 ആയുധങ്ങള്‍ മോഷ്ടിച്ചു.
അക്രമ സംഭവങ്ങളുമായി ബന്ധപെട്ട് അയ്യായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തുള്ള സുരക്ഷാസേന 360 അനധികൃത ബങ്കറുകള്‍ തകര്‍ത്തെന്നും പൊലീസ് വ്യക്തമാക്കുന്നു

