പട്ന: ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ 12 സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. ബാക്കി ഒന്‍പതുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെ ബാഗ്മതി നദിയോട് ചേര്‍ന്ന് മധുപൂര്‍പട്ടി ഘട്ടിന് സമീപമാണ് അപകടം. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ആകെ 34 പേരാണ് ബോട്ടിലുണ്ടായിരുന്നു. അതില്‍ 22 പേരെ രക്ഷപ്പെടുത്തിയിരുന്നു.
ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. അപകടത്തില്‍പ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സഹായവും പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വ്യക്തമാക്കി. സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘമാണ് നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.