ചെന്നൈ: ഭരണഘടനാശില്‍പ്പി ബി.ആര്‍. അംബേദ്കറെ അപമാനിച്ച ആര്‍.എസ്.എസ് ചിന്തകന്‍ ആര്‍.ബി.വി എസ് മണിയന്‍ അറസ്റ്റില്‍. അംബേദ്കര്‍ ഒരു പട്ടികജാതിക്കാരന്‍ മാത്രമാണെന്നും ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമര്‍ശം. വി.എച്ച്.പി മുന്‍ തമിഴ്നാട് വൈസ് പ്രസിഡന്റായ ഇയാളെ ചെന്നൈ പോലീസാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ അംബേദ്ക്കര്‍ വിരുദ്ധ അധിക്ഷേപ പ്രഭാഷണം കഴിഞ്ഞദിവസം സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഭരണഘടനയ്ക്കുവേണ്ടി സംഭാവന ചെയ്ത വ്യക്തിയായി അംബേദ്ക്കറിനെ കാണരുത്. ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്ക്കര്‍ ചെയ്തത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്ക്കറിനെ കാണാന്‍ പാടുള്ളു. ഭരണഘടനയില്‍ അദ്ദേഹത്തിന് യാതൊരു പങ്കുമല്ല. ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടാണ്- ഇതായിരുന്നു മണിയന്റെ പരാമര്‍ശം.