ചിറ്റാറിൽ 50 വയസോളം പ്രായം തോന്നിക്കുന്ന കാട്ടാന ചരിഞ്ഞു

പത്തനംതിട്ട : ചിറ്റാർ മൺപിലാവിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഏതാണ്ട് 50 വയസോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത് 2023 സെപ്തംബർ 11 ന് വൈകിട്ടോടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കാട്ടാനയെ അവശനിലയിൽ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. നാട്ടുകാരും വനംവകുപ്പ് അധികൃതരും വെള്ളവും ഭക്ഷണവും നൽകാൻ ശ്രമിച്ചെങ്കിലും ആന അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല.

രാത്രി എട്ടുമണിയോടെ സ്ഥലത്തെത്തിയ വെറ്റിനറി സംഘം നടത്തിയ പരിശോധനയിലാണ് കാട്ടാന ചരിഞ്ഞതായി സ്ഥിരീകരിച്ചത്. 12 ന് രാവിലെ പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂ എന്നാണ് വെറ്റിനറി സർജന്റെ നിലപാട്. പ്രദേശത്ത് രണ്ടുമൂന്നു ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. മുൻപങ്ങുമില്ലാത്ത തരത്തിൽ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ പ്രദേശവാസികൾ വനവകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →