ദുരൂഹത ഉയർത്തി ക്ഷേത്രക്കുളത്തിൽ ഒരു ജോടി പുതിയ ചെരുപ്പുകൾ ; ഫയ‍ർഫോഴസ് തെരച്ചിൽ നടത്തിആരെയും കണ്ടെത്താനായില്ല

ഹരിപ്പാട്: ക്ഷേത്ര ആറാട്ട് കുളത്തിൽ ആൾ മുങ്ങിപ്പോയതായുളള സംശയത്തെ തുടർന്ന് അഗ്നിരക്ഷാസേന തെരച്ചിൽ നടത്തി. മുതുകുളം മായിക്കൽ ദേവീക്ഷേത്ര ആറാട്ട് കുളത്തിലാണ് മണിക്കൂറുകളോളം തെരച്ചിൽ നടത്തിയത്. 2023 സെപ്തംബർ 11 തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് കുളത്തിൽ ഒരു ജോടി പുതിയ പാദരക്ഷകൾ കണ്ടത്. കുറച്ചു ഭാഗത്തെ പായലും മാറിയ നിലയിലായിരുന്നു. ഇക്കാരണങ്ങളാൽ ആരോ കുളത്തിൽ വീണതായുയുള്ള അഭ്യൂഹം പരന്നു.

തുടർന്ന് കായംകുളം അഗ്നിരക്ഷാ സേനയും പിന്നാലെ ആലപ്പുഴയിൽ നിന്ന് സ്കൂബാ ടീമും എത്തി നാലു മണിക്കൂറോളം തെരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി കുളത്തിനോട് ചേർന്നുളള റോഡിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായതായി പറയുന്നു. ഇതിനിടയിൽ ആരുടെയെങ്കിലും പാദരക്ഷ വലിച്ചെറിഞ്ഞതാകാമെന്നാണ് സംശയം. ഇതെടുക്കാനായി ശ്രമിച്ചപ്പോൾ പായൽ മാറിയതാകാമെന്നുമാണ് നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →