സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

ചണ്ഡീഗഡ്: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. താന്‍ എല്ലാക്കാലവും ബി.ജെ.പിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തന്റെ മനസ് എപ്പോഴും ബി.ജെ.പിയോടൊപ്പമാണ്. ഒരു തവണ ഒരു തീരുമാനം എടുത്താല്‍ അതില്‍ മാറ്റമുണ്ടാകില്ല. അത് തന്റെ ജീവിത തത്വമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയെന്നത് അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളാണ്. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണ്. ബി.ജെ.പിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരോടും താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →