ആദിത്യ എല്‍ 1 മൂന്നാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയകരമായി പൂര്‍ത്തീകരിച്ചു

ബംഗളൂരു: ഇന്ത്യയുടെ ആദ്യത്തെ സൗരോര്‍ജ്ജ ദൗത്യമായ ആദിത്യ എല്‍ 1 മൂന്നാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയകരമായി പൂര്‍ത്തീകരിച്ചു. ബംഗളൂരുവിലെ കടഠഞഅഇല്‍ നിന്നാണ് ഇതിനായുള്ള ജ്വലനം നടത്തിയത്. മൗറീഷ്യസ്, ബെംഗളൂരു, എസ്ഡിഎസ്സി-ഷാര്‍, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലെ ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകള്‍ ഈ ഓപ്പറേഷനില്‍ ഉപഗ്രഹത്തെ ട്രാക്ക് ചെയ്തു. സെപ്തംബര്‍ 15 ന് പുലര്‍ച്ച 02:00 മണിക്കാണ് അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍.
ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം വിജയകരമായി ഇറങ്ങിയതിന് ശേഷം, സെപ്റ്റംബര്‍ 2 നാണ് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാജ്യത്തിന്റെ കന്നി സൗരോര്‍ജ്ജ ദൗത്യമായ ആദിത്യ-എല്‍1 വിക്ഷേപിച്ചത്. വിശദമായ പഠനത്തിനായി ഏഴ് വ്യത്യസ്ത പേലോഡുകള്‍ ആദിത്യ എല്‍ വണ്‍ വഹിക്കുന്നു. അവയില്‍ നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം പ്ലാസ്മയുടെയും കാന്തികക്ഷേത്രങ്ങളുടെയും ഇന്‍-സിറ്റു പാരാമീറ്ററുകള്‍ അളക്കും.സൂര്യനെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഉപഗ്രഹമാണ് ആദിത്യ-എല്‍1. ഉപഗ്രഹം 16 ദിവസത്തേക്ക് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിക്കും. നാല് മാസങ്ങള്‍ക്ക് ശേഷമായിരിക്കും ഉപഗ്രഹം ലക്ഷ്യസ്ഥാനമായ എല്‍ വണ്‍ പോയിന്റില്‍ എത്തിച്ചേരുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →