ഹൈദരാബാദ്: അഴിമതി കേസില്‍ മുന്‍മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനായി നിയമത്തിന്റെ വഴി തേടുകയാണ് ടിഡിപി. അഡ്വ. സിദ്ധാര്‍ഥ് ലൂത്ര നായിഡുവിനായി ഹാജരാകുമെന്നാണ് അറിയുന്നത്.
അതേ സമയം നാളെ ആന്ധ്രയില്‍ തിങ്കളാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ടിഡിപി. നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചന്ദ്രബാബു നായിഡു അറസ്റ്റിലായത്. 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ഭരണകാലത്ത് ആന്ധ്രപ്രദേശ് സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ 317 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ടിഡിപി അധ്യക്ഷനെതിരെയുള്ള ആരോപണം. യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി രൂപീകരിച്ചതാണ് ഈ ബോര്‍ഡ്. തുക വ്യാജ കമ്പനികള്‍ക്കാണ് കൈമാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും ചന്ദ്രബാബു നായിഡുവാണെന്ന് സിഐഡി മേധാവി പറഞ്ഞു.
ചന്ദ്രബാബു നായിഡുവിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ടിഡിപി; ആന്ധ്രയില്‍ ബന്ദ്
