ത്രിപുരയിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിൽ കനത്ത തിരിച്ചടി.

.അഗർത്തല: ത്രിപുര ബോക്‌സാനഗർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കെട്ടിവെച്ച പണം നഷ്ടമായി. 30237 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബിജെപിയാണ് ഇവിടെ ജയിച്ചത്. 2003 മുതൽ സിപിഎം തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബോക്‌സാനഗർ.
സിപിഎം എംഎൽഎ ആയിരുന്ന സംസുൽ ഹഖിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ സംസുൽ ഹഖിനോട് പരാജയപ്പെട്ട ബിജെപി സ്ഥാനാർഥി തഫജ്ജൽ ഹുസൈനാണ് ഇത്തവണ വൻ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുത്തിരിക്കുന്നത്. തഫജ്ജൽ ഹുസൈൻ 34146 വോട്ടുകൾ നേടിയപ്പോൾ സിപിഎം സ്ഥാനാർഥി മിസാൻ ഹുസൈന് 3909 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ത്രിപുരയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ധൻപുരിലും ബിജെപി വിജയിച്ചു. 18871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ബിജെപിയുടെ വിജയം. ബിജെപി സ്ഥാനാർഥിയായ ബിന്ദു ദേബ്‌നാഥ് 30017 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിലെ കൗഷിക് ചന്ദയ്ക്ക് 11146 വോട്ടുകളാണ് നേടാനായത്.രണ്ടിടങ്ങളിലും സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു പ്രധാന മത്സരം. ധൻപുർ ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു. കേന്ദ്ര മന്ത്രിയായ . പ്രതിമാ ഭൗമിക് മത്സരിച്ച ജയിച്ച മണ്ഡലമായിരുന്നു ധൻപുർ. തിരഞ്ഞെടുപ്പിന് ശേഷം പ്രതിമ രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.കോൺഗ്രസും തിപ്ര മോത പാർട്ടിയും രണ്ടിടങ്ങളിലും മത്സരിച്ചിരുന്നില്ല…….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →