സെൻട്രൽ ജയിലിലേക്ക് ബീഡി കടത്താൻ ശ്രമം: മൂന്നുപേർ പിടിയിൽ

തവനൂർ : സെൻട്രൽ ജയിലിനകത്തേക്ക്‌ ബീഡി കടത്താൻ ശ്രമിച്ച മൂന്നുപേരെ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി പോലീസിലേൽപ്പിച്ചു.കൊടുവള്ളി ആമിയംപൊയിൽ മുഹമ്മദ് മുസമ്മിൽ (27), കോഴിക്കോട് പപ്പനംപൊയ്കയിൽ രഞ്ജിത്ത് (25), പാലക്കാട് കല്ലമല്ല ഒളിക്കൽ സൈതലവി (40) എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ ചെയ്തത്.

മുഹമ്മദ് മുസമ്മിലും രഞ്ജിത്തും തിങ്കളാഴ്ചയും സൈതലവി ചൊവ്വാഴ്ചയുമാണ് പിടിയിലായത്. തടവുകാരെ കാണാനെത്തിയവരായിരുന്നു മൂവരും. മുഹമ്മദ് മുസമ്മിൽ നേരത്തേ തടവിൽ കഴിഞ്ഞിരുന്നയാളാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →