ചരിത്രം ആവർത്തിക്കുന്നു: പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളിൽ ഭദ്രമെന്ന് അച്ചു ഉമ്മൻ

.പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വൻ ഭൂരിപക്ഷ മുന്നേറ്റത്തിൽ വികാരഭരിതയായി സഹോദരി അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിവർക്കുള്ള പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അച്ചു ഉമ്മൻ പ്രതികരിച്ചു. 53 വർഷം ഉമ്മൻചാണ്ടി കൈവശം വച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളിൽ ഭദ്രമാണെന്നും ഇത്രയും കാലം ഉമ്മൻചാണ്ടി എന്തുചെയ്‌തെന്ന് തെളിയിക്കുന്നതാണ് ഈ ഫലമെന്നും അച്ചു ഉമ്മൻ പറഞ്ഞു.നിലവിൽ രാവിലെ 10 .50 ന് 37220 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →