എറണാകുളം കുറമശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ചു

.എറണാകുളം : .ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്. കുറുമശേരി സ്വദേശി ഗോപി (64), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്. 2023 സെപ്തംബർ 7 വെളളിയാഴ്ചയാണ് സംഭവം.

മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. ചെങ്ങമനാട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.സാമ്പത്തിക പ്രതിസന്ധി മൂലം വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →