ദുബായ്: പുതിയ ഏകദിന റാങ്കിംഗില്‍ 750 പോയിന്റുമായി ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത്. ഗില്ലിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ആണിത്. 882 റേറ്റിംഗ് പോയിന്റുമായി ബാബര്‍ അസം ഒന്നാം സ്ഥാനത്തും 777 റേറ്റിംഗ് പോയിന്റുമായി റസി വാന്‍ ഡെര്‍ ഡസെന്‍ രണ്ടാം സ്ഥാനത്തുമാണ്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 82 റണ്‍സ് നേടിയ ഇഷാന്‍ കിഷനും 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തെത്തി. വിരാട് കോഹ്ലിയാന് ആദ്യ പത്തില്‍ ഉള്ള മറ്റൊരു ഇന്ത്യന്‍ താരം. കോഹ്ലി പത്താം സ്ഥാനത്താണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 11-ാം സ്ഥാനത്താണ്.
ശുഭ്മന്‍ ഗില്‍ മൂന്നാമത്
