വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവം: യു പി പോലീസിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: സഹപാഠികളെ കൊണ്ട് അധ്യാപിക മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ കേസിന്റെ പുരോഗതി അറിയിക്കാന്‍ യു പി പോലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. 25നകം റിപോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശം. മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ ഇരയാക്കപ്പെട്ട കുട്ടിയെ സംരക്ഷിക്കാന്‍ പോലീസ് സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.തുഷാര്‍ ഗാന്ധി നല്‍കിയ ഹരജി പരിഗണിച്ച ജസ്റ്റിസ് ഒ എസ് ഓക, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് നടപടി. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കെതിരെ ആക്രമണം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കണമെന്നും തുഷാര്‍ ഗാന്ധി ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →