50 ലക്ഷം രൂപ കൈക്കൂലി;ഗെയില്‍ എക്സിക്യുട്ടീവ്ഡയറക്ടര്‍ അറസ്റ്റില്‍

കൈക്കൂലി നല്‍കിയ ആള്‍ ഉള്‍പ്പെടെ നാലു പേര്‍കൂടി അറസ്റ്റിലായിട്ടുണ്ട്

ന്യൂഡല്‍ഹി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി സിംഗ് കൈക്കൂലിക്കേസില്‍ അറസ്റ്റില്‍. 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന കേസിലാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്.
കൈക്കൂലി നല്‍കിയ ആള്‍ ഉള്‍പ്പെടെ മറ്റ് നാലുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട് . ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സിംഗിന്റെ വസതിയില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട റെയ്ഡിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന കമ്പനിയാണ് ഗെയില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →