പീച്ചി ഡാമിൽ വഞ്ചി മറിഞ്ഞ് മൂന്നു യുവാക്കളെ കാണാതായി.

.തൃശ്ശൂർ : ആനവാരിയിൽ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് മൂന്നു യുവാക്കളെ കാണാതായി. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. 2023 സെപ്തംബർ 4 തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം.

നാലുപേരാണ് വഞ്ചിയിലുണ്ടായിരുന്നത്. ഒരാൾ നീന്തി കരയ്ക്കുകയറി. മറ്റുള്ളവരെ കാണാതാവുകയായിരുന്നു. വാണിയമ്പാറ പൊട്ടിമടയ്ക്ക് സമീപം കൊള്ളിക്കാട് നിന്നുള്ളവരാണ് കാണാതായ യുവാക്കളെന്നാണ് ലഭിക്കുന്ന വിവരം…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →