ഇടുക്കിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി: നിയന്ത്രണം നഷ്‌ടമായ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസാണ് (80) മരിച്ചത്. രാജാക്കാട് കളത്രക്കുഴിയിൽ വച്ചാണ് അപകടം നടന്നത്.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. പത്തടി താഴ്ചയിലുള്ള തോട്ടിലേക്കാണ് മറിഞ്ഞത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →