ആദിത്യ എല്‍1ന്റെ അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ നാളെ

ചെന്നൈ: രാജ്യത്തിന്റെ കന്നി സൗര ദൗത്യമായ ആദിത്യ എല്‍1ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. നിലവില്‍ 245 കി.മീ. ഃ 22459 കി.മീ. ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ. പേടകത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ നാളെ പുലര്‍ച്ചെ 3നു നടക്കും. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തിന്റെ നിയന്ത്രണം. ഇത്തരത്തില്‍ ഇനി 4 ഭ്രമണപഥം ഉയര്‍ത്തല്‍ക്കൂടി പൂര്‍ത്തിയാക്കിയശേഷം ഭൂമിയുടെ ആകര്‍ഷണവലയത്തില്‍നിന്നു പുറത്തു കടന്നാണ് ആദിത്യ നിര്‍ദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദു (എല്‍1) വിനു ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തിലെത്തുക. 125 ദിവസംകൊണ്ട് ആദിത്യ 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →